| Tuesday, 11th September 2018, 5:12 pm

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: ഞെട്ടിക്കുന്ന വിവരവുമായി ഹഫ് പോസ്റ്റ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹഫ് പോസ്റ്റ് ഓഫ് ഇന്ത്യ. പാച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആധാറില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് ഹഫ് പോസ്റ്റ് വ്യക്തമാക്കുന്നു.


അഖ്‌ലക് കൊലപാതകം കുത്തിപ്പൊക്കിയതുകൊണ്ടൊന്നും കാര്യമില്ല; തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും: അമിത് ഷാ


മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹഫ് പോസ്റ്റ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്‌. 2500 രൂപക്ക് ലഭ്യമായ പാച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും ഒരു ആധാര്‍ അക്കൗണ്ട് ഉണ്ടാക്കാം.

പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി ആധാറിനെ ഉയര്‍ത്തിപിടിക്കുന്ന ഈ കാലത്ത് രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നും ഹഫ് പോസ്റ്റ് വ്യക്തമാക്കുന്നു.

കോഡുകള്‍ ഉപയോഗിച്ച് നിലവിലുള്ള പ്രോഗ്രാമുകളില്‍ മാറ്റം വരുത്താന്‍ ആണ് പാച്ച് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാനും കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആണിത്.

ALSO READ: ‘കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു’; എല്ലാത്തിനും പിന്നില്‍ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

ഹഫ് പോസ്റ്റ് ഇന്ത്യ പാച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയും മൂന്ന് വിദഗ്ധരുടെ സഹായത്തോടെ പഠിക്കുകയും ചെയ്തതാണ്.

പാച്ച് ഉപയോഗിച്ച്

1. ബയോമെട്രിക് സുരക്ഷാ ഫീച്ചറുകള്‍ തകര്‍ത്ത് ആധാര്‍ ഉപയോക്താവായി എന്റോള്‍ ചെയ്യാം.
2. സോഫ്റ്റ്‌വെയറില്‍ എന്റോള്‍ ചെയ്യുന്ന ആളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കുന്ന ജി.പി.എസ് സംവിധാനം നശിപ്പിക്കാന്‍ കഴിയും.
3.കൃഷ്ണമണി ഉപയോഗിച്ച് തിരിച്ചറിയുന്ന മാര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറച്ച്, ഉപയോക്താവിന്റെ ഫോട്ടോ ഉപയോഗിച്ച് എന്റോള്‍ ചെയ്യുന്നത് സാധ്യമാക്കും.

യൂട്യൂബില്‍ ഇ.എം.സി.പി ബൈപാസ് എന്ന് സേര്‍ച്ച് ചെയ്യുമ്പോള്‍ നൂറ് കണക്കിന് വീഡിയോകളാണ് ആധാറിന്റെ സെക്യൂരിറ്റി ഫീച്ചറുകളെ മറികടക്കാനുള്ള വഴികള്‍ വിശദീകരിച്ച് തരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more