| Tuesday, 18th February 2020, 10:36 pm

പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പേര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്; മൂവരും മുസ്ലീം സമുദായക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവുകളാവശ്യപ്പെട്ട് ഹൈദരാബാദില്‍ മൂന്ന് പേര്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നോട്ടീസ്. മൂന്ന് പേരും മുസ്‌ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്.

ഇന്ത്യന്‍ പൗരന്മാരല്ലാത്ത ഇവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തെറ്റായ രീതിയില്‍ ആധാര്‍കാര്‍ഡ് ഉണ്ടാക്കിയതായി ഹൈദരാബാദ് റീജിയണല്‍ ഓഫീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. പരാതിയുടെ അടിസ്ഥാനത്തില്‍ റീജിയണല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി മൂന്ന് പേരും ഫെബ്രുവരി 20 ന് അന്വേഷണ ഉദ്യോഗസ്ഥ അമിത ബിന്ദ്രൂവിന്റെ മുമ്പാകെ പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഹാരജാകണമെന്നുമാണ് നോട്ടീസ്.

അവര്‍ ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കാനോ തയ്യാറാകാത്ത പക്ഷം അവരുടെ ഇപ്പോഴത്തെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കുമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ നോട്ടീസില്‍ പൗരത്വം തെളിയിക്കുന്നതിനായി ഏത് രേഖയാണ് ഹാജരാക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

2016 ലെ ആധാര്‍ നിയമപ്രകാരം ആധാര്‍ നമ്പര്‍ ഒരു പൗരന്റെ മേമേല്‍വിലാസവുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത് അല്ലാതെ പൗരത്വവുമായല്ല. 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച് വിദേശിയാണെങ്കില്‍ കൂടി അവര്‍ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹരാണ്.

അതുകൊണ്ട് തന്നെ യു.ഐ.ഡി.എ.ഐയുടെ ഏത് അതോറിറ്റിയാണ് പൗരത്വം തെളിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് നോട്ടീസ് ലഭിച്ചവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more