ന്യൂദല്‍ഹി: യൂണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി സൈബര്‍ വിദഗ്ധന്‍ പവന്‍ ദഗല്‍ രംഗത്ത്. ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോക്താക്കള്‍ പോലുമറിയാതെ മൊബെല്‍ ഫോണില്‍ സേവ് ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ ഗൂഗിളിനെതിരെയും കടുത്ത ഭാഷയിലാണ് പവന്‍ ദഗല്‍ പ്രതികരിച്ചത്. സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമാണിതെന്ന് പവന്‍ ദഗല്‍ പറഞ്ഞു.
“ഇത് വ്യക്തികളുടെ സ്വകാര്യത പൂര്‍ണ്ണമായും ലംഘിച്ചിരിക്കുകയാണ്. ഇന്ത്യക്കാരെ ഗിനിപ്പന്നികളെപ്പോലെയാണ് ആധാര്‍ അധികാരികള്‍ കണക്കാക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയ ശേഷവും യു.ഐ.ഡി.എ.ഐ വ്യക്തികളുടെ സ്വകാര്യതയെ കുടുക്കിലാക്കിയിരിക്കുകയാണ്.” പവന്‍ ദഗല്‍ വ്യക്തമാക്കി.
ബി.ജെ.പി ഭരിക്കുന്ന 14 സംസ്ഥാനങ്ങളില്‍ ദേശീയ പോഷക പദ്ധതി അട്ടിമറിക്കുന്നതായി പഠനം: ഉച്ചഭക്ഷണത്തിനൊപ്പം നല്‍കുന്ന മുട്ട നിര്‍ത്തലാക്കി
മുന്‍ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഫോണുകളില്‍ ഉപയോക്താക്കള്‍ അറിയുകപോലും ചെയ്യാതെ സേവ് ചെയ്യപ്പെട്ടതിനെതിരെ ആശങ്കയും വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. വിഷയത്തില്‍ വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു.
നമ്പര്‍ അബദ്ധത്തില്‍ കോഡ് ചെയ്യപ്പെട്ടതാണെന്നും അതല്ലാതെ അനുവാദമില്ലാതെയുള്ള കടന്നുകയറ്റമല്ലെന്നുമായിരുന്നു ഗൂഗിളിന്റെ വിശദീകരണം.ഗൂഗിള്‍ മാപ്പ് പറയുകയും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
ഗൂഗിളിന്റെ നടപടി മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും മാധ്യമസമ്മര്‍ദ്ദമൊന്നുകൊണ്ടു മാത്രം സംഭവിച്ചതാണെന്നുമാണ് ദഗല്‍ ചൂണ്ടിക്കാണിക്കുന്നത്. “ഗൂഗിള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഒരു കാര്യവും അബദ്ധത്തില്‍ സംഭവിക്കില്ലെന്നുറപ്പാണ്. ചിന്തിച്ചുറപ്പിച്ച് ബോധപൂര്‍വ്വം ചെയ്തതു തന്നെയാണിത്.”
സംവരണം എന്ന് പറഞ്ഞ് എടുത്തുകൊടുക്കാന്‍ ജോലി വേണ്ടേ?; സംവരണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷപ്രതികരണവുമായി നിതിന്‍ ഗഡ്കരി
“കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് ഇത് നടന്നിരിക്കുന്നത്. അപ്പോള്‍ യു.ഐ.ഡി.എ.ഐക്ക് എങ്ങിനെ ഒഴിവാകാനാകും. ഇരട്ടത്താപ്പാണ് ഇപ്പോള്‍ അധികാരികള്‍ കാണിക്കുന്നത്.” പവന്‍ ദഗല്‍ പറയുന്നു.
18003001947 എന്ന നമ്പര്‍ നിലവിലില്ലെന്നും ഒരു സേവനദാതാക്കളോടും ഇത് സംബന്ധിച്ച യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നുമായിരുന്നു യു.ഐ.ഡി.എ.ഐയുടെ വിശദീകരണം.