ക്വീന്‍ ഓഫ് കാറ്റ്‌വേയിലൂടെ ലോകശ്രദ്ധ നേടിയ ഉഗാണ്ടന്‍ ബാലതാരം നികിത പേള്‍ വാലിഗ്വ അന്തരിച്ചു. 15വയസ്സായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ആണ് മരണകാരണം.
ക്വീന്‍ ഓഫ് കാറ്റ് വേയില്‍ ഉഗാണ്ടന്‍ ചേരിയിലുള്ള ചെസ്സ് കളിക്കാരിയായ ഗ്ലോളിറിയ എന്ന കഥാപാത്രത്തെയാണ് വാലിഗ്വ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു വാലിഗ്വ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”ഹൃദയഭേദഗമാണ്. അവളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മിസ് ചെയ്യും. അവള്‍ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു” നികിത വാലിഗ്വയുടെ മരണവിവരം പങ്കുവെച്ചുകൊണ്ട് വാലിഗ്വ പഠിച്ചിരുന്ന ഗാസിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
മീരാ നായരുടെ സംവിധാനത്തില്‍ നാല് വര്‍ഷത്തിന് ശേഷമെത്തിയ ചിത്രമാണ് ക്വീന്‍ ഓഫ് കാറ്റ്വേ. ഉഗാണ്ടയിലെ കറ്റാവയിലുളള ചേരിയില്‍ നിന്നും ലോകചെസ് വേദിയിലെത്തിയ ഫിയോണ മുടേസിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഫിയോണയുടെ സുഹൃത്തായ ഗ്ലോറിയ എന്ന കഥാപാത്രത്തെയാണ് വാലിഗ്വാ അവതരിപ്പിച്ചത്.
” ചെറിയ മനുഷ്യരും ഒരിക്കല്‍ വലിയ ആളായിത്തീരും” ക്വീന്‍ ഓഫ് കാറ്റ്‌വേയില്‍ ഗ്ലോളിറിയ പറയുന്ന അവസ്മരണീയ വാക്കുകളാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ