ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഉഗാണ്ടയ്ക്ക് എതിരെ 125 റണ്‍സിന്റെ വമ്പന്‍ ജയം.
പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ടയ്ക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സംഭവിച്ചത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയുടെ മിന്നല്‍ക്രമണത്തില്‍ 16 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.
Cricket Cranes put up a good fight but ultimately concede a 125-run defeat to Afghanistan 🇦🇫
Up next is a chance for Uganda 🇺🇬 to turn the tide against PNG in their second #T20WorldCup fixture on June 6—2:30 AM (EAT) #WeAreCricketCranes pic.twitter.com/LINkRA4Sb0
— Uganda Cricket Association (@CricketUganda) June 4, 2024
ഇതോടെ ഒരു നാണംകെട്ട റെക്കോഡാണ് ഉഗാണ്ടയ്ക്കി സ്വന്തമാക്കാന്‍ സാധിച്ചത്. ടി-20 ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം സ്‌ട്രൈക്ക് റേറ്റാണ് ഉഗാണ്ട സ്വന്തമാക്കിയത് (മിനിമം 15 ഓവര്‍).
ടി-20 ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം സ്‌ട്രൈക്ക് റേറ്റ്, ടീം, വര്‍ഷം
60.4 – ഉഗാണ്ട – 2024
64.5 – ന്യൂസിലാന്‍ഡ് – 2014
67 – ശ്രീലങ്ക – 2024
67.7 – ഹോംകോങ് – 2014
ഉഗാണ്ടയ്ക്ക് വേണ്ടി 14 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് റോബിന്‍സണ്‍ ഒബുയ ആണ്. റിയാസത്ത് അലി ഷാ 11 റണ്‍സും നേടി. ഉഗാണ്ടയുടെ ബൗളിങ് നിരയില്‍ കോസ്‌മോസ് കൈവുട്ടയും ക്യാപ്റ്റന്‍ ബ്രിയാന്‍ മസാബയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആല്‍ബേഷ് റംജാനി ഒരു വിക്കറ്റ് നേടി.
അഫ്ഗാന്‍ ബൗളിങ്ങിലെ ഫസല്‍ഹഖ് ഫറൂസിയുടെ ഗംഭീര പ്രകടനത്തിലാണ് ഉഗാണ്ട ചാരമായത്. നാവറില്‍ വെറും 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം 2.25 എന്ന എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്‌മാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുളും സ്വന്തമാക്കി.
𝐑𝐮𝐧𝐬: 𝟕𝟎
𝐁𝐚𝐥𝐥𝐬: 𝟒𝟔
𝐅𝐨𝐮𝐫𝐬: 𝟗
𝐒𝐢𝐱𝐞𝐬: 𝟏
𝐒.𝐑𝐚𝐭𝐞: 𝟏𝟓𝟐.𝟏𝟕@IZadran18 was equally brilliant with the effort he put in with the bat tonight! 👏#AfghanAtalan | #T20WorldCup | #AFGvUGA | #GloriousNationVictoriousTeam pic.twitter.com/9BVizzIdGY— Afghanistan Cricket Board (@ACBofficials) June 4, 2024
അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും ഇടിവെട്ട് പ്രകടനത്തിലാണ് ടീം ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് നാല് സിക്‌സറും 4 ഫോറും അടക്കം 76 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 168.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മറുഭാഗത്ത് 46 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും അടക്കം 70 റണ്‍സ് നേടിയ സദ്രാന്‍ 152.17 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്ററിയത്.
𝐎𝐯𝐞𝐫𝐬: 𝟒
𝐃𝐨𝐭𝐬: 𝟏𝟖
𝐑𝐮𝐧𝐬: 𝟗
𝐖𝐢𝐜𝐤𝐞𝐭𝐬: 𝟓
𝐄.𝐑𝐚𝐭𝐞: 𝟐.𝟐𝟓How good was @FazalFarooqi10 with the ball tonight! 🤩⚡#AfghanAtalan | #T20WorldCup | #AFGvUGA | #GloriousNationVictoriousTeam pic.twitter.com/Hxay4Wu9wY
— Afghanistan Cricket Board (@ACBofficials) June 4, 2024
ഇരുവര്‍ക്കും പുറമേ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് മുഹമ്മദ് നബിയാണ് 16 പന്തില്‍ 14 റണ്‍സ് ആണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
Content Highlight: Uganda In Unwanted Record Achievement In t20 World Cup