| Wednesday, 19th June 2024, 12:03 pm

സ്‌കോട്‌ലാന്‍ഡ് ചരിത്രം കുറിച്ചപ്പോള്‍ ഇങ്ങനെയൊരു നാണക്കേട് ഉഗാണ്ടയ്ക്ക് മാത്രം; ലിസ്റ്റില്‍ ഇന്ത്യയും!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ആവേശകരമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിച്ചതോടെ നിലവില്‍ എ ഗ്രൂപ്പില്‍ ഇന്ത്യയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് അമേരിക്കയും ഉണ്ട്. ഗ്രൂപ്പ് ബിയില്‍ ഒന്നാമത് ഓസ്ട്രേലിയയാണ്. രണ്ടാമത് ഇംഗ്ലണ്ടാണ്. സി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്ഡീസ് മുന്നിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ രണ്ടാമതാണ്. ഡി ഗ്രൂപ്പില്‍ ഒന്നാമത് സൗത്ത് ആഫ്രിക്കയും രണ്ടാമത് ബംഗ്ലാദേശുമാണ്.

നിലവില്‍ അസോസിയേറ്റ് ടീമില്‍ അമേരിക്ക മാത്രമാണ് സൂപ്പര്‍ 8ല്‍ ഇടം നേടിയത്. വെസ്റ്റ് ഇന്ഡീസിലും അമേരിക്കയിലുമായി നടക്കുന്ന മത്സരത്തില്‍ ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചുകളും ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകളും ഉണ്ടായിരുന്നു. ഇതോടെ തകര്‍പ്പന്‍ സിക്‌സര്‍ നേടി ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കാനും ലോകകപ്പിലെ ടീമുകള്‍ക്ക് സാധിച്ചിരുന്നു.

അത്തരത്തില്‍ 2024 ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ടീമുകളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ഈ ലിസ്റ്റില്‍ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഉഗാണ്ട. വെറും ഒരു സിക്‌സര്‍ മാത്രമാണ് ഉഗാണ്ടയ്ക്ക് നേടാന്‍ സാധിച്ചത്. നിലവില്‍ ഈ ലിസ്റ്റില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അസോസിയേറ്റ് ടീം സ്‌കോട്‌ലാന്‍ഡ് ആണ്. 34 സിക്‌സറുകളാണ് ടീം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസും ഈ നേട്ടത്തില്‍ സ്‌കോട്‌ലാന്‍ഡിനൊപ്പമാണ്.

2024 ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീം, സിക്‌സര്‍

സ്‌കോട്‌ലാന്‍ഡ് – 34

വെസ്റ്റ് ഇന്‍ഡീസ് – 34

ഓസ്‌ട്രേലിയ – 32

അമേരിക്ക – 23

അഫ്ഗാനിസ്ഥാന്‍ – 21

ഇംഗ്ലണ്ട് – 19

പാകിസ്ഥാന്‍ – 17

സൗത്ത് ആഫ്രിക്ക – 16

ശ്രീലങ്ക – 16

കാനഡ – 15

നമീബിയ – 15

നെതര്‍ലാന്‍ഡ്‌സ് – 15

ബംഗ്ലാദേശ് – 13

ന്യൂസിലാന്‍ഡ് – 12

ഒമാന്‍ – 12

ഇന്ത്യ – 11

നേപ്പാള്‍ – 9

അയര്‍ലാന്‍ഡ് – 9

പാപുവാ ന്യൂ ഗിനിയ – 4

ഉഗാണ്ട – 1

ഗ്രൂപ്പ് സിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമായാണ് ഉഗാണ്ട ലോകകപ്പില്‍ നിന്ന് പടിയിറങ്ങിയത്. ഉഗാണ്ടയും ഗ്രൂപ്പ് ബിയിലെ ഒമാനുമാണ് ഈ പ്രവിശ്യം ഒരു കളി പോലും വിജയിക്കാന്‍ സാധിക്കാത്ത ടീമിലുള്ളത്. നേപ്പാളിന്റെയും അയര്‍ലാന്‍ഡിന്റെയും ഒരു മത്സരം മഴ കൊണ്ടുപോകുകയായിരുന്നു.

സൂപ്പര്‍ 8ല്‍ ഇന്ന് നടക്കാനിരിക്കുന്നത് അനേരിക്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരമാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡസ് സ്റ്റേഡിയത്തിലാണ് വേദി.

Content Highlight: Uganda In Unwanted Record Achievement In 2024 T20 world Cup

Latest Stories

We use cookies to give you the best possible experience. Learn more