ആഫ്രിക്ക മെന്‍സ് ടൂര്‍ണമെന്റിലെ ഉഗാണ്ട-ഘാന മത്സരത്തില്‍ ഉഗാണ്ട 121 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയിരുന്നു. മത്സരത്തില്‍ ഘാനക്കായി നായകന് ഒബെഡ് ഹാര്‍വി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. നാലു ഓവറില്‍ 36 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഉഗാണ്ട 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ഉഗാണ്ടക്കായി സൈമണ്‍ സെസാഫി 50 പന്തില്‍ 90 റണ്‍സും റോജര്‍ മുഖസ 51 പന്തില്‍ 69 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഉഗാണ്ട കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഖാന 16 ഓവറില്‍ 73 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതിന് മുമ്പ് നടന്ന കെനിയക്കെതിരായ മത്സരത്തിലും ഉഗാണ്ട വിജയിച്ചിരുന്നു. 72 റണ്‍സിനായിരുന്നു ഉഗാണ്ടയുടെ വിജയം. കെനിയയുടെ ബൗളിങ്ങില്‍ ലുക്കാസ് ഒലുഓച്ച് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ കെനിയ 16.4 ഓവറില്‍ 97 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതിന് പിന്നാലെ ഒരു രസകരമായ നേട്ടമാണ് ഉഗാണ്ട സ്വന്തമാക്കിയത്. ടി-20യില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വഴങ്ങുന്ന ആദ്യ ടീമായി മാറാനാണ് ഉഗാണ്ടക്ക് സാധിച്ചത്.
കെനിയക്കെതിരെ മാര്‍ച്ച് 17നും ഘാനക്കെതിരെ മാര്‍ച്ച് 18നും ആയിരുന്നു ഉഗാണ്ടയുടെ മത്സരങ്ങള്‍. ഈ രണ്ടു മത്സരത്തിലും എതിര് ടീമിലെ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി എന്നാല്‍ ഈ രണ്ടു മത്സരങ്ങളും ഉഗാണ്ട വിജയിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.
Content Highlight: Uganda create a rare record in T20