| Friday, 28th September 2018, 6:46 pm

ഫുട്‌ബോള്‍ അങ്ങിനെയാണ്; സങ്കടക്കടലിലായാലും പ്രതീക്ഷ നല്‍കും; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോര്‍ദാന്‍: ജീവിതം ഇവര്‍ക്ക് ഇവിടെ അവസാനിച്ചതാണ്. സുഖലോലുപതയുടെ ഉത്തുംഗങ്ങളില്‍ നിന്ന് ഇവരെത്തിയത് ദുരിതാശ്വാസ ക്യാംപുകളിലേക്ക്. പലരുടേയും മുഖത്തെ ചിരി മാഞ്ഞു.വീടുകളില്‍ കളിയും തമാശകളുമില്ല. കണ്ണടച്ചാല്‍ വീടിന് മുകളിലൂടെ റാകിപ്പറന്ന ബോംബര്‍ വിമാനങ്ങളുടെ ശബ്ദം.

എന്നിരുന്നാലും അവര്‍ സ്വപ്‌നം കണ്ടു.നല്ലൊരു ജീവിതമോ മികച്ചൊരു ജോലിയോ അല്ല അവരുടെ സ്വപ്‌നത്തില്‍ കൂടിയത്. സങ്കടങ്ങള്‍ 90 മിനിറ്റ് കൊണ്ട് മറക്കുന്ന ഓരോ നിമിഷവും പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഫുട്‌ബോളിനെയാണ് അവര്‍ സ്വപ്‌നം കണ്ടത്. ജീവിക്കാനായി ബുദ്ധിമുട്ടുമ്പോളും സ്വപ്‌നങ്ങളില്‍ ചേക്കേറിയത് ക്രിസ്റ്റ്യാനോയും മെസിയും. ജോര്‍ദാനികള്‍ സ്വപ്‌നം കണ്ട ഫുട്‌ബോള്‍ അവരുടെ അടുത്തേയ്‌ക്കെത്തുകയാണ്

ALSO READ:കാനഡയില്‍ നാണംകെട്ട് ഓങ് സാന്‍ സൂക്കി ; കനേഡിയന്‍ പൗരത്വം റദ്ദാക്കി പാര്‍ലമെന്‌റ്

യുവേഫ ഫൗണ്ടേഷനും ഏഷ്യന്‍ ഫുട്‌ബോള്‍ ഡെവലപ്പേഴ്‌സും സഹകരിച്ചാണ് ജോര്‍ദാനിലെ സാത്തറി ദുരിതാശ്വാസ ക്യാംപില്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മിച്ചിരിക്കുന്നത്.പെണ്‍കുട്ടികളുടെ പരിശീലനവും പഠനവും യുവേഫ ഏറ്റെടുക്കും.

“”എന്‌റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.ഫുട്‌ബോളിന് ഇത്രയധികം ആനന്ദം കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ ഇന്നാണ് അറിഞ്ഞത്. പദ്ധതിയിലൂടെ കുട്ടികളുടെ ഫുട്‌ബോളിലുള്ള കഴിവ് വര്‍ദ്ധിപ്പിക്കാനും ഭാവിയില്‍ യൂറോപ്യന്‍ ക്ലബുകളിലേക്ക് ചേക്കേറാനുള്ള സാധ്യതകളും ഇതിലൂടെ ഉണ്ടാകുമെന്ന് യുവേഫ പ്രസിഡന്‌റ് അലക്‌സാണ്ടര്‍ സെഫെറിന്‍ ഫറഞ്ഞു.

പരിശീലനം കൂടാതെ ക്യാംപിനകത്തുനിന്നുള്ള കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ലീഗ് മല്‍സരങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഇതിനായി ക്ലബുകള്‍ രൂപീകരിക്കുകയും പരിശീലനം കൊടുക്കുകയും ചെയ്തു. യുവേഫ പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ളവര്‍ക്കായിരിക്കും പരിശീലനച്ചുമതല.

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളുടെ വളര്‍ച്ചയ്ക്കായാണ് യുവേഫ പദ്ധതി വിഭാവനം ചെയ്യുന്നത്. പരിശീലനത്തിന് പുറമെ വിദ്യഭ്യാസവും മികച്ച ആരോഗ്യ സംരക്ഷണവും ഉറപ്പ് നല്‍കുന്നു.ജോര്‍ദാന്‍,സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ക്യാംപുകളിലേക്കും പദ്ധതി വ്യാപിക്കാനാണ് യുവേഫയുടെ ശ്രമം.

പദ്ധതിയുടെ നടത്തിപ്പ് ഉത്തരവാദിത്വം പൂര്‍ണമായും യുവേഫയ്ക്കായിരിക്കും. കായിക- പഠനോപകരണങ്ങള്‍, അധ്യാപകര്‍ക്കും പരിശീലകര്‍ക്കുമുള്ള ശമ്പളം എന്നിവ പൂര്‍ണമായും യുവേഫ ഏറ്റെടുക്കും.

WATCH THIS VIDEO

We use cookies to give you the best possible experience. Learn more