യൂറോ കപ്പില്‍ പോര്‍ച്ചുലിന് വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ ഹംഗറിയ്‌ക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.
രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗലിന്റെ മൂന്ന് ഗോളുകളും പിറന്നത്. 84-ാം മിനിറ്റില്‍ റാഫേല്‍ ഗുറേരിയോയും 87-ാം മിനിറ്റിലും 92-ാം മിനിറ്റിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തു.
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാനായെങ്കിലും ഹംഗറി പ്രതിരോധത്തിന്റെ മികവ് കാരണം പോര്‍ച്ചുഗലിന് സ്‌കോര്‍ ചെയ്യാനായില്ല. ഗോള്‍കീപ്പര്‍ പീറ്റര്‍ ഗുലാക്സിയുടെ മികവും ഹംഗറിക്ക് തുണയായി.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ജോട്ടയുടെ ഷോട്ട് ഗുലാക്സി രക്ഷപ്പെടുത്തി. 30-ാം മിനിറ്റില്‍ സില്‍വയുടെ ക്രോസില്‍ നിന്നുള്ള റൊണാള്‍ഡോയുടെ ഹെഡര്‍ പുറത്തേക്ക് പോയി.
40-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടോയുടെ ഷോട്ടും ഗുലാക്സി തടഞ്ഞു. 43-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം റൊണാള്‍ഡോയ്ക്ക് മുതലാക്കാനായില്ല. പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നുള്ള താരത്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ജര്‍മ്മനി, ഫ്രാന്‍സിനെ നേരിടും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: UEFA EURO 2020 Hungary vs Portugal Hungary 0-3 Portugal