യൂറോ കപ്പിലെ മരണ ഗ്രൂപ്പ് പോരാട്ടത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ കുടുക്കി (1-1) ഹംഗറി. ആദ്യ പകുതിയുടെ അധിക സമയത്ത് അറ്റില ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പവാര്‍ഡ് വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍.
ഒറ്റയ്ക്ക് മുന്നേറിയ ഫിയോള ലോറിസിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു.
മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാന്‍സിന് വിനയായത്. എന്നാല്‍ പതിയെ താളം വീണ്ടെടുത്ത ഫ്രാന്‍സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ഫ്രാന്‍സ് സമനില ഗോള്‍ നേടുകയായിരുന്നു.
ഫ്രഞ്ച് ബോക്സില്‍ നിന്ന് ഹ്യൂഗോ ലോറിസ് നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നല്‍കിയ പാസ് ഗ്രീസ്മാന്‍ അനായാസം വലയിലെത്തിച്ചു. യൂറോ കപ്പില്‍ ഗ്രീസ്മാന്റെ ഏഴാം ഗോളായിരുന്നു ഇത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: UEFA EURO 2020, Hungary vs France, Hungary hold France to a 1-1 draw