ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ്. റോമയുടെ മാനേജര്‍ ജോസ് മൗറീഞ്ഞോയെ നാല് മത്സരങ്ങളില്‍ വിലക്കി യുവേഫ.
യൂറോപ്പ ലീഗ് ഫൈനലില്‍ റഫറി ആന്റണി ടെയ്ലറെ അധിക്ഷേപിച്ചതിന് ജോസ് മൗറീഞ്ഞോയെ യുവേഫ വിലക്കിയതെന്ന് യുവേഫ അറിയിച്ചു.
ഇതുകൂടാതെ റോമക്ക് 50,000 യൂറോ പിഴയും അടുത്ത മത്സരത്തിന് ആരാധകരുടെ നിയന്ത്രണവും യുവേഫ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് ഫൈനലിന്റെ പിറ്റേന്ന് ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍ വെച്ച് കുടുംബത്തോടൊപ്പമുണ്ടായിരുന്ന ടെയ്ലറെ റോമ ആരാധകര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു.
യൂറോപ്പ ലീഗിലെ ആവേശകരമായ ഫൈനലില്‍ റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കി സെവിയ്യ കിരീട ജേതാക്കളായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സെവിയ്യ 4-1 ന് വിജയം നേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൗറീഞ്ഞോ റഫറി ആന്റണി ടെയ്ലറോട് അപമര്യാദയായി പെരുമാറിയത്.
2000ല്‍ ബെനഫിക്കയുടെ പരിശീലകനായി അരങ്ങേറിയ മൗറീഞ്ഞോ പിന്നീട് എഫ്.സി പോര്‍ട്ടോ, ചെല്‍സി, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍, റോമ ടീമുകളുടെയും പരിശീലകനായി ചുമതലയേറ്റിട്ടുണ്ട്. ഇതില്‍ പോര്‍ട്ടോ, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുകയും നാല് വ്യത്യസ്ത ലീഗ് കിരീട നേട്ടം കൊയ്യാനും മൗറിഞ്ഞോക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlight: UEFA banned Jose Mourinho for four matches