ചെന്നൈ: മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്കായ നിമിറിന് ശേഷം മറ്റൊരു മലയാള സിനിമയുടെ റിമേക്കിലും ഉദയനിധി സ്റ്റാലിന്‍ നായകനാവുന്നു. 2016ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗാണ് പുതുതായി തമിഴിലേക്ക് റിമേക്ക് ചെയ്യുന്നത്.
ചിത്രത്തില്‍ മറ്റു താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. സൈജു വിത്സണ്‍, ഷറഫുദീന്‍ , സൗബിന്‍ ഷാഹിര്‍, ദൃശ്യ തുടങ്ങിയവരായിരുന്നു ഹാപ്പിവെഡ്ഡിംഗിലെ പ്രധാന താരങ്ങള്‍. ഇതില്‍ സൈജു അവതരിപ്പിച്ച നായക കഥാപാത്രത്തെയാണ് ഉദയനിധി തമിഴില്‍ അവതരിപ്പിക്കുന്നത്.
ഒമര്‍ തന്നെയായിരിക്കും തമിഴിലും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് വിവാരം. ചിത്രത്തിന്റെ ഷൂട്ടിംഗ് തിയ്യതി പിന്നീട് തീരുമാനിക്കും
മലയാളത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്ക് സംവിധാനം ചെയ്യുന്നത് സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ്. ജനുവരി 26 നാണ് നിമിര്‍ റിലിസാവുന്നത്.