|

തമിഴ്‌നാട്ടില്‍ അങ്കത്തിന് ഉദയനിധി സ്റ്റാലിനും; സ്റ്റാലിന്‍ കൊളുത്തൂരും, ഉദയനിധി ചെപ്പോക്കിലും മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ നേതാവ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചെപ്പോക്ക് മണ്ഡലത്തില്‍നിന്നാണ് ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നത്. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം.കെ സ്റ്റാലിന്‍ കൊളത്തൂരിലാണ് മത്സരിക്കുന്നത്.

173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഡി.എം.കെ പുറത്തിറക്കിയത്. . മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡി.എം.കെ മത്സരിപ്പിക്കുന്നത്.

സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡി.എം.കെ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക