ചെന്നൈ: ഡി.എം.കെ നേതാവും തമിഴനാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചതായി റിപ്പോര്‍ട്ട്.
ചെന്നൈ: ഡി.എം.കെ നേതാവും തമിഴനാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചതായി റിപ്പോര്‍ട്ട്.
ഇന്ന്(ശനിയാഴ്ച്ച) നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാനത്തെ കായിക-യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി.
ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാവും എന്ന രീതിയിലുള്ള വാര്‍ത്ത
കള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സെപ്തംബര്‍ 19ന് തമിഴ്നാട് ചെറുകിട വ്യവസായമന്ത്രി താമോ അന്‍ബരശന്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുന്ന കാര്യം ഉറപ്പാണെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു. 10 ദിവസത്തിനുള്ളില്‍ ആ ആ കാര്യം നടപ്പിലാകുമെന്നും അന്‍ബരശന്‍ പ്രതികരിച്ചു.
എന്നാല്‍ ഉപമുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് ഉദയനിധി മറുപടി നല്‍കിയത്.
ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി അംഗീകരിച്ചു. നിയുക്ത മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചിട്ടുണ്ട്.
ഉദയനിധിക്ക് പുറമേ, വി.സെന്തില്‍ ബാലാജി, ഡോ.ഗോവി ചെഴിയാന്‍, ആര്‍.രാജേന്ദ്രന്‍, എസ്.എം.നാസര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്ക് 15 മാസത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlight: Udhayanidhi Stalin selected as deputy CM of Tamil Nadu