Advertisement
Udayanidhi Stalin
'ഹിന്ദി തെരിയാത്... പോടാ' ബി.ജെ.പിയെ പരിഹസിച്ച് ഉദയനിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 23, 03:05 am
Tuesday, 23rd January 2024, 8:35 am

 

 

ചെന്നൈ: ബി.ജെ.പിയെ പരിഹസിച്ച് തമിഴ്നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ. അയോധ്യയിലെ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ വിമർശനത്തിനാണ് താരം മറുപടി നൽകിയത്.

‘ഇത്തരക്കാരെ തിരിച്ചറിയുക ഇവർ രാമക്ഷേത്രത്തെ വെറുക്കുന്നു. സനാതനധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നു’ എന്നതായിരുന്നു ഹിന്ദിയിൽ ബി.ജെ.പിയുടെ പോസ്റ്റ് ഫോട്ടോയോടൊപ്പം ഉദയനിധി സ്റ്റാലിന്റെ ചിത്രവും ചേർത്തിരുന്നു. സമൂഹമാധ്യമമായ എക്സിലുടെയാണ് ബി.ജെ.പി ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി എത്തിയത്.

ഇതിനു മറുപടിയായി ‘ഹിന്ദി തെരിയാത്.. പോടാ’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ചുവന്ന ടീഷർട്ട് ധരിച്ച തന്റെ ചിത്രം പോസ്റ്റിന് താഴെ അദ്ദേഹം കമൻറ് ചെയ്യുകയായിരുന്നു. ഹിന്ദിയിൽ വിമർശിച്ച ബി.ജെ.പിയെ തനിക്ക് ഹിന്ദി അറിയില്ല എന്ന് ഒരൊറ്റ വാക്കിലൂടെ ഉദയനിധി പരിഹസിക്കുകയായിരുന്നു. നിരവധി പേരാണ് ഉദയനിധിയുടെ കമൻറ് ഏറ്റെടുത്തത്

അയോധ്യയിൽ പള്ളി തകർത്തു ക്ഷേത്രം പണിയുന്നതിനോട് യോജിക്കാൻ കഴിയില്ല എന്ന് ഉദയനിധി നേരത്തെ പരമാർശിച്ചിരുന്നു. ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഉദയനിധി തൻറെ അഭിപ്രായം പറഞ്ഞത്.

ബാബരി മസ്ജിദ് തകർത്ത് പണിത ഭൂമിയിൽ ഇന്നലെയാണ് പുതിയ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്.

Content Highlight: Udhayanidhi Stalin’s reply to BJP’s criticism