'മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയതിന് നന്ദി'; മാരി സെല്‍വരാജിന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയനിധി സ്റ്റാലിന്‍
Film News
'മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയതിന് നന്ദി'; മാരി സെല്‍വരാജിന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയനിധി സ്റ്റാലിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd July 2023, 1:59 pm

മാമന്നന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കി ഉദയനിധി സ്റ്റാലിന്‍. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുകയാണ് ചിത്രം.

മാമന്നന്റെ വിജയത്തിന് പിന്നാലെയാണ് ഉദയനിധി ചിത്രത്തിന്റെ സംവിധായകന്‍ മാരി സെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്. ഉദയനിധി തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. ‘മാമന്നന്’ ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ എന്റെ മാരി സെല്‍വരാജിന് നന്ദി എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നന്‍ ജൂണ്‍ 29 ബക്രീദ് ദിനത്തിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിയാ ഷിബുവിന്റെ എച്ച്.ആര്‍. പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: Udhayanidhi Stalin Gifts Mini Cooper Car To Director Mariselvaraj