മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളോളം ഘടകകക്ഷിയായിരുന്ന ബി.ജെ.പിയെ തള്ളിയാണ് ശിവസേന എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നിരുന്നു. അതിന് ശേഷമാണ് ബദ്ധവൈരികളായ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.
സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഉദ്ദവ് താക്കറേ സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ആര്‍.എസ്.എസിന് എതിരായാണ്. ആര്‍.എസ്.എസ് നാഗ്പൂര്‍ ആസ്ഥാനമായി ആരംഭിച്ച ഗവേഷണ സ്ഥാപനത്തിന് ഫഡ്‌നാവിസ് സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി കൊടുത്തിരുന്നു. ഈ ആനുകൂല്യം നല്‍കുന്നത് നിര്‍ത്തലാക്കാനാണ് ബുനാഴ്ച ഉദ്ദവ് താക്കറേ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആര്‍.എസ്.എസ് അനുകൂല ഭാരതീയ ശിക്ഷന്‍ മണ്ഡലാണ് റിസര്‍ജന്‍സ് ഫൗണ്ടേഷന്‍ എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചത്. ഫൗണ്ടേഷന്റെ പേരില്‍ കരോള്‍ തെഹ്‌സില്‍ വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നത്.
105 ഏക്കര്‍ സ്ഥലമാണ് ഫൗണ്ടേഷന്‍ വാങ്ങിയത്. 1.5 കോടി രൂപയാണ് ബി.ജെ.പി സര്‍ക്കാര്‍ നികുതിയിനത്തില്‍ ഒഴിവാക്കി കൊടുത്തത്. ഈ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചതിനാല്‍ അത്രയും തുക തന്നെ ഫൗണ്ടേഷന്‍ അടക്കണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ