| Tuesday, 13th April 2021, 9:41 pm

മഹാരാഷ്ട്രയില്‍ ജനതാ കര്‍ഫ്യൂ; ഏപ്രില്‍ 14 മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏപ്രില്‍ 14 രാത്രി എട്ട് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ മുതല്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുമെന്നും അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളുവെന്നും താക്കറെ പറഞ്ഞു.

‘നഗരത്തിലെ ചെറിയ കടകളില്‍ നിന്ന് ആള്‍ക്കാര്‍ കൂട്ടമായി ഭക്ഷണം കഴിക്കുന്നതും തെരുവ് കച്ചവടവും നാളെ മുതല്‍ നിരോധിക്കും. ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമെ അനുവദിക്കൂ. അടുത്ത പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍’, ഉദ്ദവ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 60000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

281 പേരാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മുംബൈയില്‍ മാത്രം 7898 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Udhav Thackre Announces Janata Curfew In Maharashtra

We use cookies to give you the best possible experience. Learn more