| Thursday, 6th August 2015, 5:22 pm

കസബിന്റെ ഗതിയാവരുത് ഉധംപൂരിലെ തീവ്രവാദിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിടികൂടപ്പെടുന്ന തീവ്രവാദികള്‍ക്ക് അവര്‍ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ഇതിനെ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നീതിന്യായ വ്യവസ്ഥതയ്യാറാവേണ്ടതുമുണ്ട്. കാരണം ഉധംപൂരില്‍ പിടിയിലായ അക്രമി മറ്റൊരു അജ്മല്‍ കസബ് ആയി മാറരുത്.


നാടകീയമായ സംഭവവികാസങ്ങള്‍ക്കു ശേഷം ജമ്മു കശ്മീരിലെ ഉധംപൂരില്‍ നിന്നും ഒരു ഭീകരവാദിയെ ജീവനോടെ പിടികൂടിയിരിക്കുകയാണ്. ഖാസിം ഖാന്‍ എന്നും ഉസ്മാന്‍ ഖാന്‍ എന്നും വിളിക്കപ്പെടുന്ന മുഹമ്മദ് നവേദ് പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്നുള്ളയാളാണ് എന്ന് കരുതപ്പെടുന്നു.

ജമ്മൂ കശ്മീര്‍ പോലീസിന്റെ പിടിയിലായതിനെ തുടര്‍ന്ന് ചോര്‍ന്നു കിട്ടിയ ഒരു സംഭാഷണത്തില്‍ ഈ തീവ്രവാദി താന്‍ 12 ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലേയ്ക്ക് കടക്കുകയായിരുന്നുവെന്നും ഈ മേഖലയിലെ ഒരു വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും പറയുന്നുണ്ട്. തന്റെ ലക്ഷ്യങ്ങളെ കുറിച്ച് മീഡിയയോട് വളരെയധികം ഉത്സാഹത്തോടെ സംഭാഷണം നടത്തുന്ന ഒരു മിലിറ്റന്റ് വ്യക്തി അപൂര്‍വ്വമാണ്.

അജ്മല്‍  കസബിനും 26/11 മുംബൈ ആക്രമണസമയത്തുപോലും പൊതുജനസമക്ഷം ടി.വിയില്‍ ഒരു തീവ്രവാദ മുഖം ഇത്ര പരിചിതമാകത്തക്കവണ്ണം കടന്നുവന്നിട്ടില്ല.


ഉദാഹരണത്തിന് കസബിനെ പിടികൂടിതുകൊണ്ട് തന്നെ ആക്രമണങ്ങളുടെ സ്രോതസ്സ് കറാച്ചിയാണെന്നും പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലകളിലേയ്ക്ക് വെളിച്ചം വീശാനുമൊക്കെ കഴിഞ്ഞിരുന്നു. ഉധംപൂര്‍ ആക്രമണകാരിയും പറയുന്നത് അയാള്‍ കടന്നുവരുന്നത് അതിര്‍ത്തി കടന്നാണെന്ന്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ വളരെ പ്രധാനം തന്നെയാണ്.


ഗുരുദാസ്പൂര്‍ ആക്രമണത്തിനുഷേഷം കടന്നുവന്ന ഉധംപൂര്‍ സംഭവം മാധ്യമങ്ങളില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത് ഒരു ഭീകരവാദിയെ ജീവനോടെ പിടിച്ചു എന്ന നിലയിലാണ്. ഭീകരാക്രമണങ്ങള്‍ക്കു ശേഷമുള്ള രക്തരൂക്ഷിതമായ ഒരു എന്‍കൗണ്ടര്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഭീകരവാദികളെ കൊന്നുകീഴടക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അവരെ ജീവനോടെ പിടികൂടാന്‍ സൈന്യത്തിന് പരിശീലനം നല്‍കേണ്ടതുണ്ട് എന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇനിയും ശരിയായ പരിശീലനം ഇന്റലിജന്‍സിന് ആവശ്യമാണ് എന്നാണ് ഇത് കാണിക്കുന്നത്.

ഉദാഹരണത്തിന് കസബിനെ പിടികൂടിതുകൊണ്ട് തന്നെ ആക്രമണങ്ങളുടെ സ്രോതസ്സ് കറാച്ചിയാണെന്നും പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലകളിലേയ്ക്ക് വെളിച്ചം വീശാനുമൊക്കെ കഴിഞ്ഞിരുന്നു. ഉധംപൂര്‍ ആക്രമണകാരിയും പറയുന്നത് അയാള്‍ കടന്നുവരുന്നത് അതിര്‍ത്തി കടന്നാണെന്ന്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ വളരെ പ്രധാനം തന്നെയാണ്.

മറ്റൊരു വിഷയത്തിലേയ്ക്ക് കൂടി വരട്ടെ. വിവരങ്ങള്‍ തേടിപ്പിടിക്കല്‍ ഇപ്പോള്‍ ഒരു വൃത്തികെട്ട മെഡല്‍ ആര്‍ത്തിയിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ ഒരു രാജ്യത്തിന്റെ ആത്മസത്തയിലാണ് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്ന ഭീകരവാദികളെ പെരുപ്പിച്ച് കാണിക്കുന്നതും അവരെ “ഡീല്‍” ചെയ്യുന്ന കാര്യങ്ങളുമൊക്കെ ഒരു പക്ഷെ ഇത്തരം സംഭവങ്ങള്‍ പരക്കാനേ സഹായകമാകൂ.

കസബിന്റെ അറസ്റ്റിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നിഖം കസബിനെ ആര്‍ത്തിയോടെ ബിരിയാണി തിന്നുന്ന തീറ്റ പണ്ടാരമായാണ് ചിത്രീകരിച്ചിരുന്നത്. വിചാരണ വേളയില്‍ ഈ “രാവണനെ”വധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. തുടര്‍ന്ന് കസബിനെ തൂക്കിലേറ്റിയപ്പോള്‍ ഉണ്ടായ ആഘോഷ പ്രകടനം തീര്‍ത്തും രക്തദാഹത്തിന്റെ പ്രാകൃതമായ പ്രകടനം മാത്രമായിരുന്നു. പിടികൂടപ്പെടുന്ന തീവ്രവാദികള്‍ക്ക് അവര്‍ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ഇതിനെ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നീതിന്യായ വ്യവസ്ഥതയ്യാറാവേണ്ടതുമുണ്ട്. കാരണം ഉധംപൂരില്‍ പിടിയിലായ അക്രമി മറ്റൊരു അജ്മല്‍ കസബ് ആയി മാറരുത്.

പിടിക്കപ്പെട്ട ഭീകരവാദിയുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിധം

പിടികൂടിയ ഭീകരവാദിയടെ പേര് ഉസ്മാന്‍ ഖാന്‍ ആണന്നും പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണിയാള്‍ എന്നുമാണ് ജമ്മുകശ്മീര്‍ പോലീസ് ആദ്യം പറഞ്ഞിരുന്നത്. ചോദ്യം ചെയ്യുന്നതിനിടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ടേപ്പില്‍ 12 ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെത്തിയതെന്നും കാട് വഴിയാണ് അതിര്‍ത്തി കടന്നതെന്നും പറയുന്നുണ്ട്.

തനിക്ക് 20 വയസാണെന്നാണ് ഇയാള്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 16 വയസാണെന്ന് മാറ്റി പറയുകയായിരുന്നു. കാസിം, ഉസ്മാന്‍ എന്നിങ്ങനെ പേരുകള്‍ മാറ്റി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിടികൂടപ്പെട്ടാല്‍ വിചാരണവേളയില്‍ ഇളവ് ലഭിക്കുന്നതിനായി പ്രയോഗിക്കുന്ന തന്ത്രമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശീലന ക്യാമ്പുകളില്‍ ലഭിക്കുന്ന നിര്‍ദേശമാണിത്.

കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം തന്റെ പേര് മുഹമ്മദ് നവേദ് ആണെന്ന് തീവ്രവാദി സമ്മതിച്ചതായി ഒടുവില്‍ ഐ.ബി.എന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പേരടങ്ങുന്ന രണ്ട് സംഘത്തിനൊപ്പമാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ആദ്യത്തെ സംഘമാണ് ഗുരുദാസ്പൂരില്‍ ആക്രമണം നടത്തിയതെന്നും മുഹമ്മദ് നവേദ്, ഉസ്മാന്‍ എന്നിവരടങ്ങിയ സംഘം അക്രമണത്തിന് പദ്ധതിയിട്ട് കാത്തിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വളരെ അപൂര്‍വമായി മാത്രമേ ഭീകരരെ ജീവനോടെ ലഭിക്കാറുള്ളൂ എന്നതിനാല്‍ ഇയാളുടെ അറസ്റ്റ് വളരെ സുപ്രധാന സംഭവമായിട്ടാണ് രാജ്യമെമ്പാടും വിലയിരുത്തപ്പെട്ടത്. കസബിനെയാണ് അവസാനമായി ജീവനോടെ ലഭിച്ചത്.

കടപ്പാട് : സ്‌ക്രോള്‍

We use cookies to give you the best possible experience. Learn more