കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരും കാസര്‍കോഡും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മനോരമ ന്യൂസ് ജനഹിതം അഭിപ്രായ സര്‍വേ. എല്‍.ഡി.എഫിന് തിരിച്ചടിയാവുക പെരിയ ഇരട്ടക്കൊലപാതകമാകുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് 49%, എല്‍.ഡി.എഫ് 38%, എന്‍.ഡി.എ 9% എന്നിങ്ങനെയാണ് വോട്ടുനില. കാസര്‍കോഡ് മണ്ഡലത്തില്‍ യു.ഡി.എഫ് 43%, എല്‍.ഡി.എഫ് 35%, എന്‍.ഡി.എ 19% എന്നിങ്ങനെയാണ് വോട്ടു നില.
അതേസമയം, എറണാകുളത്തു ഹൈബി ഈടനും ഇടുക്കിയില്‍ ഡീന്‍ കുര്യോക്കൊസും വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു. യു.ഡി.എഫ് 41%, എല്‍.ഡി.എഫ് 33%, എന്‍.ഡി.എ 11% എന്നിങ്ങനെയാണ് എറണാകുളത്തെ വോട്ടിംഗ് നില. യു.ഡി.എഫ് 44% എല്‍.ഡി.എഫ് 39% എന്‍.ഡി.എ 9% എന്നിങ്ങനെയാണ് ഇടുകിയിലെ വോട്ടു നില.
അതേസമയം, ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് മേല്‍ക്കൈ നേടുമെന്ന് ഫലം സൂചിപ്പിക്കുന്നു.
ആലപ്പുഴയില്‍ കനത്ത പോരാട്ടത്തിനൊടുവിലായിരിക്കും ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടുകയെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 47%, യു.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില.
ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നുണ്ട്. യു.ഡി.എഫിന് 45%, എല്‍.ഡി.എഫിന് 38%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.
ചാലക്കുടിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. മുന്‍തൂക്കം യു.ഡി.എഫി സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ആയിരിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 39%, യു.ഡി.എഫിന് 40%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.
ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സമ്പത്ത് വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു. യു.ഡി.എഫിന് 38%, എല്‍.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് ആറ്റിങ്ങലില്‍ വോട്ടുവിഹിതം.
ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്.