| Friday, 9th March 2018, 12:03 pm

'ചെങ്ങന്നൂരില്‍ വിജയം സുനിശ്ചിതം'; ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.പി.സി.സി അംഗം ഡി. വിജയകുമാര്‍; സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.പി.സി.സി അംഗം ഡി. വിജയകുമാര്‍. വൈകി കിട്ടിയ അംഗീകാരമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ ആയിരിക്കുമെന്ന് ഇന്നലെ രാത്രി മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകീട്ട് തന്നെ ഉണ്ടാകുമെന്നും വിജയകുമാര്‍ പറഞ്ഞു.


Also Read: ”2019ലും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും; അപ്പോള്‍ എടുത്തോളാം” : ലോയ കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഫഡ്‌നാവിസിന്റെ ബന്ധു


അതേസമയം കേരള കോണ്‍ഗ്രസിന്റെ പിന്തുണ ചെങ്ങന്നൂരില്‍ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി കെ.എം മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തും.

ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിവിധ പേരുകളില്‍ നിന്നാണ് ഒടുവില്‍ വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച പി.സി വിഷ്ണുനാഥ് ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. മുന്‍ എം.എല്‍.എ എം. മുരളിയും സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമില്ല എന്ന് നേതൃത്വത്തെ അറിയിച്ചു.


Don”t Miss: ‘തന്റെ കഥ പറഞ്ഞ് അവാര്‍ഡ് നേടി, സഹായം ചെയ്യാമെന്ന് പറഞ്ഞ് വഞ്ചിച്ചു’; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി മെറീന


ഇതോടെ വിജയകുമാറിന്റേയും മകള്‍ ജ്യോതി വിജയകുമാറിന്റേയും പേരുകള്‍ മാത്രമായി ബാക്കി. വിജയസാധ്യത കൂടി പരിഗണിച്ചാണ് യോഗം അന്തിമ തീരുമാനം എടുത്തത്.

വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക ഹൈക്കമാന്‍ഡ് ആയിരിക്കും. അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റായ വിജയകുമാര്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്.

We use cookies to give you the best possible experience. Learn more