|

എക്‌സിറ്റ് പോള്‍ യു.ഡി.എഫിനൊപ്പം; എറണാകുളം നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്; മഞ്ചേശ്വരത്ത് അതേ ഫലമെന്ന് മനോരമ ന്യൂസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളവും യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ജിയോവൈഡ് ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. മണ്ഡലം 44 ശതമാനം വോട്ട് നേടി യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് ഫലം പറയുന്നത്. 39 ശതമാനം വോട്ട് എല്‍.ഡി.എഫ് നേടുമ്പോള്‍ എന്‍.ഡി.എയ്ക്ക് 15 ശതമാനം മാത്രമാണ് വോട്ട് ലഭിക്കുകയെന്ന് ഫലം പറയുന്നു.

അതേസമയം മഞ്ചേശ്വരം യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമിക്കു പുറമേ മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലവും പറയുന്നു. 36 ശതമാനം വോട്ടാണ് യു.ഡി.എഫിനു ലഭിക്കുകയെന്ന് മനോരമ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫ് 40 ശതമാനം വോട്ട് നേടുമെന്നും എന്‍.ഡി.എ 37 ശതമാനം വോട്ട് നേടുമെന്നുമാണ് മാതൃഭൂമി ന്യൂസ് ഫലത്തില്‍ പറയുന്നത്. കഴിഞ്ഞതവണയും യു.ഡി.എഫ് ജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍.ഡി.എയായിരുന്നു രണ്ടാംസ്ഥാനത്ത്. 89 വോട്ടിനു മാത്രമായിരുന്നു വിജയം. 74.12 ശതമാനമാണ് മഞ്ചേശ്വരത്തെ ഇത്തവണത്തെ പോളിങ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചു. സംസ്ഥാനത്ത് 124 മുതല്‍ 109 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയത്തിലെത്തുമെന്നാണ് പ്രവചനം. ശിവസേന 57 മുതല്‍ 70 സീറ്റുകളും നേടും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍സിപിയും മറ്റ് പാര്‍ട്ടികളും 40 സീറ്റില്‍ ജയം നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 50 സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും പോള്‍ പറയുന്നു. സംസ്ഥാനത്തെ 60,609 പേരുടെ അഭിപ്രായ സര്‍വ്വെ രേഖപ്പെടുത്തിയാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍.

Latest Stories