ബി.ജെ.പി ജയിച്ച ചേവരമ്പലത്ത് കഴിഞ്ഞ തവണ യു.ഡി.ഫിന് ലഭിച്ച 956 വോട്ട് ഇത്തവണ 536 ആയിക്കുറഞ്ഞു. ഇവിടെ ബി.ജെ.പിക്ക് 860 വോട്ടിന്റെ വര്‍ധനവുണ്ടായി. ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തിയ പുതിയാപ്പയില്‍ യു.ഡി.എഫ് വോട്ടിലുണ്ടായ കുറവ് 540. ഇവിടെ ബി.ജെ.പി 1024 വോട്ടുകള്‍ കൂടുതല്‍ നേടി. കുടില്‍തോട് വാര്‍ഡില്‍ കഴിഞ്ഞ തവണ 300 വോട്ട് ലഭിച്ച ബി.ജെ.പി ഇത്തവണ അത് 1380 ആയി വര്‍ധിപ്പിച്ചു. ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.
ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ ചക്കുംകടവില്‍ 420 ഉണ്ടായിരുന്നത് 1145 ആയി വര്‍ധിപ്പിച്ചു. ഇവിടങ്ങളിലെല്ലാം യു.ഡി.എഫ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി. പുതിയങ്ങാടി വാര്‍ഡില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ 226 വോട്ടാണ് ലഭിച്ചത്. ഇത്തവണയത് 1123 ആയി വര്‍ധിച്ചു. ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. മുക്കം മുനിസിപ്പാലിറ്റിയില്‍ ലീഗ് ശക്തി കേന്ദ്രമായ നീലേശ്വരത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നു. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 62 വോട്ട്. ഫറോക്കില്‍ ബി.ജെ.പി അക്കൗണ്ട് തുറന്ന തേനപ്പറമ്പ് സൗത്ത് വാര്‍ഡിുല്‍ യു.ഡി.എഫിന് ലഭിച്ചത് 18 വോട്ടുകള്‍ മാത്രം.
യു.ഡി.എഫ് വോട്ട് ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന് കോണ്‍ഗ്രസ് നേതാവ് പി.എം സുരേഷ് ബാബു ഏറ്റുപറഞ്ഞു. എല്‍.ഡി.എഫ് വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിക്കുകയെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ യു.ഡി.എഫ് വോട്ടുകളാണ് പോയത്. ഇതെക്കുറിച്ച് പാര്‍ട്ടി ഗൗരവരമായി അന്വേഷിക്കും. ഉത്തരേന്ത്യയിലേത് പോലെ ബി.ജെ.പിക്ക് കേരളത്തില്‍ രാഷ്ട്രീയ അധികാരം ലഭിക്കുന്നത് അപകടരമാണെന്നും സുരേഷ്ബാബു പറഞ്ഞു.
അതേസമയം ബി.ജെ.പിയെ പ്രോത്സാഹിപ്പിച്ചത് യു.ഡി.എഫിന് തന്നെ തിരിച്ചടിയായെന്ന് സി.പി.ഐ.എം നേതാവ് വി.കെ.സി മമ്മത് കോയ മാധ്യമങ്ങളോട് പറഞ്ഞു. ഇതേക്കുറിച്ച് കോണ്‍ഗ്രസ് ലീഗ് നേതൃത്വങ്ങള്‍ പുനരാലോചന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും ഒത്തുകളിച്ചുവെന്നാണ് ബി.ജെ.പി ആരോപണം. ഇല്ലാതിരുന്നാല്‍ ബി.ജെ.പിക്ക് ഇനിയും സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമായിരുന്നുവെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി രഘുനാഥ് പറഞ്ഞു. ഏതായാലും ബി.ജെ.പിയിലേക്കുള്ള വോട്ടുചോര്‍ച്ച കോണ്‍ഗ്രസിലും ലീഗിലും വരും ദിനങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാവുമെന്നുറപ്പ്.