തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശനം പ്രചരണ വിഷയമാക്കാന്‍ യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഇടതുമുന്നണി ശബരിമല നിലപാടില്‍ നിന്ന് മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വമ്പിച്ച വിജയം നേടും എന്നുള്ള കണക്കുകൂട്ടലുകളാണ് ഞങ്ങള്‍ക്കുള്ളത്. കാരണം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ മുന്നണി ജനാധിപത്യ സര്‍ക്കാര്‍ പാഠം പഠിക്കുകയോ അതില്‍ നിന്ന് തെറ്റുകള്‍ തിരുത്തുകയോ ചെയ്തിട്ടില്ല. ശബരിമല ഉള്‍പ്പടെയുള്ള കാതലായ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ നിലപാട് മാറ്റിയിട്ടില്ല.’
ശബരിമലയില്‍ കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയുടേയും എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റേയും നിലപാട് ഇതുവരെ മാറ്റാനോ അത് തിരുത്തി പറയാനോ വിശ്വാസ സമൂഹത്തോട് മാപ്പ് ചോദിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാന്‍ പോവുകയാണ്. തുലാമാസ പൂജയ്ക്ക് വേണ്ടി ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നട തുറയ്ക്കാന്‍ പോകുന്നു. കഴിഞ്ഞ തുലാമാസ പൂജയുടെ കാലത്താണ് ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായത്.’
സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോഴും പഴയ നിലപാടില്‍ തുടരുന്നു എന്നുള്ളതില്‍ വിശ്വാസ സമൂഹത്തിന്റെ ആശങ്ക വളരെ വര്‍ധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: