തിരുവനന്തപുരം: നേതൃത്വത്തിന്റെ താല്‍പര്യമനുസരിച്ച് ഒരു നിലപാട് സ്വീകരിക്കുന്നതില്‍ മുസ്‌ലിം ലീഗിന് യു.ഡി.എഫ് ഒരു ബാധ്യതയാണെന്ന് മന്ത്രി പി. രാജീവ്. ഇസ്രഈലുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ കാലത്താണെന്നും അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചെടുത്ത് ക്ഷേത്രം പണിയുന്നതിനുള്ള ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ചുവരുന്ന രാഷ്ട്രീയത്തിലും അതിന്റെ അണികളുടേയും നേതൃത്വത്തിന്റേയും വികാരത്തിനൊപ്പം നില്‍ക്കുന്നതിലും അവര്‍ രാഷ്ട്രീയമാണെന്ന് കരുതുന്ന കാര്യങ്ങളില്‍ പരസ്യമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിലും യു.ഡി.എഫ് ബന്ധം മുസ്‌ലിം ലീഗിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ് എന്നാണ് മനസിലേക്കേണ്ടതെന്നും പി. രാജീവ് പറഞ്ഞു.