തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിച്ചു. ഇത്തരം സമരങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കേരളത്തില്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് ആയിരത്തിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് യു.ഡി.എഫ് യോഗം ചേര്‍ന്നത്.
സ്വര്‍ണക്കടത്ത് കേസിലും മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്‍പിലും സംസ്ഥാനത്തെ വിവിധയിടങ്ങൡും യു.ഡി.എഫ് വലിയ രീതിയിലുള്ള പ്രതിഷേധപരിപാടികളാണ് നടത്തിപ്പോന്നിരുന്നത്.
കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംഘടിച്ച് സമരപരിപാടികളില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും വലിയ വിവാദമായിരുന്നു. കേരളത്തില്‍ കൊവിഡ് ഉയരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സമരങ്ങളാണെന്ന ആരോപണവും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇനി പ്രത്യക്ഷമായ ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചത്. അതേസമയം പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF stop protests In view of spread covid 19