| Monday, 24th May 2021, 9:11 am

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മത്സരിക്കും; പി.സി വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന് തുടക്കം. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്ന് നടക്കുന്നത്.

അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മത്സരിക്കും. പി.സി വിഷ്ണുനാഥ് ആയിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കുണ്ടറയില്‍ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് വിഷ്ണുനാഥ് നിയമസഭയിലെത്തിയത്.

അതേസമയം തൃത്താല എം.എല്‍.എ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

മേയ് 20 നാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം 21 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. അതില്‍ തന്നെ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: UDF Speaker Election PC Vishnunath MB Rajesh LDF

We use cookies to give you the best possible experience. Learn more