ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് ജനകീയ വികസന സമിതി നേതാവ് എം.ആര്‍ മുരളി. സി.പി.ഐഎമ്മിനോട് അന്ധമായ വിരോധം ഇല്ലെന്നും മുരളി വ്യക്തമാക്കി.[]
ഷൊര്‍ണൂര്‍ നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എം വിമത പക്ഷമായ ജനകീയ വികസന സമിതിയും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. ഇത് പൊളിഞ്ഞതോടെയാണ് നഗരസഭ ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്‍കില്ലെന്ന് മുരളി വ്യക്തമാക്കിയത്.
അഭിപ്രായ ഭിന്നതകള്‍ ഉള്ളതിനാല്‍ നഗരസഭാ ഭരണത്തില്‍ യുഡിഎഫുമായുള്ള ഐക്യം അവസാനിപ്പിക്കുകയാണെന്ന് മുരളി വ്യക്തമാക്കി. കോണ്‍ഗ്രസുമായി യാതൊരു അടുപ്പവുമില്ലെന്നും നഗരസഭാ തെരെഞ്ഞടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സീറ്റുകള്‍ പങ്കിട്ട് ഭരണം നടത്തുക മാത്രമായിരുന്നുവെന്ന് എം ആര്‍ മുരളി പറഞ്ഞു.
ഭരണത്തിന് വേണ്ടി ഇടതുപക്ഷവുമായി അടുക്കില്ലെന്നും സ്വതന്ത്ര്യ ഇടതുപക്ഷ ഗ്രൂപ്പായി തുടരുമെന്നും മുരളി വ്യക്തമാക്കി. പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരണമെന്ന് സി.പി.ഐ.എം നേതാവ് എ.കെ ബാലന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജനകീയ വികസന സമിതി രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് നഗരസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു യു.ഡി.എഫും സി.പി.എം വിമതരായ ജനകീയ വികസന സമിതിയും തമ്മില്‍ ഷൊര്‍ണൂര്‍ നഗരസഭാ ഭരണം സംബന്ധിച്ച ധാരണയിലെത്തിയത്.