Advertisement
Kerala News
പാല ബിഷപ്പിനെ പിന്തുണച്ച് ജോസഫ് വിഭാഗം, എതിര്‍ത്ത് ലീഗ്; യു.ഡി.എഫ് യോഗത്തില്‍ ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 23, 04:21 pm
Thursday, 23rd September 2021, 9:51 pm

തിരുവനന്തപുരം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ യു.ഡി.എഫ് യോഗത്തില്‍ ഭിന്നത. യോഗത്തില്‍ പാല ബിഷപ്പിനെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിന്തുണച്ചു.

ബിഷപ്പിന്റെത് ദുരുദ്ദേശത്തോടെയുള്ള നിലപാടല്ലെന്ന് ജോസഫ് വിഭാഗം പറഞ്ഞു. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്‌ലിം ലീഗ് വിമര്‍ശിച്ചു.

ഇതോടെ ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിന് ചര്‍ച്ചകള്‍ തുടരാന്‍ യു.ഡി.എഫ് യോഗം തീരുമാനിക്കുകയായിരുന്നു.

ബിഷപ്പിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു.

ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തെ ദുര്‍വ്യഖ്യാനം ചെയ്തുവെന്ന് പറഞ്ഞാണ് പാല ബിഷപ്പിനെ ജോസഫ് വിഭാഗം പിന്തുണച്ചത്.

ബിഷപ്പിന്റെ പ്രസ്താവനയെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് അതിനെ വിശ്വാസത്തിലെടുക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.

പാലയിലേയും കടുത്തുരിത്തിയിലും യു.ഡി.എഫിന്റെ വിജയത്തിന് പിന്നില്‍ ക്രൈസ്തവ സഭയാണെന്ന് സൂചിപ്പിച്ചായിരുന്നു ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UDF Meeting Pala Bihsop Narcotics Jihad