യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണം മദ്യനയമല്ല, അഴിമതിയെന്ന് കെ.സി.ബി.സി
Daily News
യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണം മദ്യനയമല്ല, അഴിമതിയെന്ന് കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 16, 12:10 pm
Tuesday, 16th August 2016, 5:40 pm

കോട്ടയം: കഴിഞ്ഞ നിയസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വന്‍ തോല്‍വിക്ക് കാരണം മദ്യനയമല്ലെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മാത്രമല്ല അഴിമതിയാണ് തെരെഞ്ഞെടുപ്പില്‍ ജനവികാരം യു.ഡി.എഫിന് എതിരാക്കിയതെന്നും കെ.സി.ബി.സി വ്യക്തമാക്കി.

മദ്യനയം ഗുണം ചെയ്തില്ലെന്നും നയത്തില്‍ പുനരാലോചന വേണമോ എന്ന് പാര്‍ട്ടി കൂടിയാലോചിക്കണമെന്നും വ്യക്തമാക്കി യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്തെത്തിയ സാഹചര്യത്തിലാണ് കെ.സി.ബി.സിയുടെ പ്രതികരണം.

അതേസമയം മദ്യനയത്തില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. മദ്യനയമാണ് യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണമെന്ന് കരുതുന്നില്ലെന്ന നിലപാടാണ് മുസ്‌ലിം ലീഗിനും.