തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 77 സീറ്റ് മുതല്‍ 87 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസും യു.ഡി.എഫും വിശ്വസിക്കുന്നത്.
അഞ്ച് മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ സിറ്റിംഗ് എം.എല്‍.എ.മാരെ സി.പി.ഐ.എം. മത്സരരംഗത്തുനിന്ന് മാറ്റിയത് യു.ഡി.എഫിന് വലിയ ഗുണംചെയ്‌തെന്നാണ് വിലയിരുത്തല്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന ശൈലി ഇത്തവണയും കേരളത്തിലുണ്ടാവുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന വിവിധ വിഷയങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായെന്നും മുന്നണി കണക്കുകൂട്ടുന്നു. വോട്ടെടുപ്പ് ദിവസം ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പ്രസ്താവനകളും മുന്നണിക്ക് അനുകൂലമായി.
പാലായിലും നേമത്തും വിജയിക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍.
അതേസമയം ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. 80 സീറ്റില്‍ ഉറപ്പായും ജയിക്കുമെന്നും 95 സീറ്റുവരെ പൊരുതി നേടാനാകുമെന്നുമാണ് സി.പി.ഐ.എം വിലയിരുത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF Kerala Election 2021 Win Possibility