| Sunday, 12th August 2012, 12:30 pm

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ട് രൂപയുടെ അരിക്കെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ  രണ്ട് രൂപക്ക് അരിവിതരണ പദ്ധതിക്കെതിരെ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.[]

രണ്ട് രൂപക്ക് അരി നല്‍കാനുള്ള വി.എസ് സര്‍ക്കാറിന്റെ പദ്ധതി രാഷ്ട്രീയ ലാക്കോടെയാണെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റേ ചെയ്തിരുന്നെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് എല്‍.ഡി.എഫ് ഈ തീരുമാനം കൈക്കൊണ്ടതിന്റെ കാരണമന്വേഷിച്ച് കൊണ്ട് സുപ്രീം കോടതി അയച്ച നോട്ടീസിന് മറുപടിയായാണ് യു.ഡി.എഫ് സര്‍ക്കാര്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് എ.പി.എല്‍ ബി.പി.എല്‍ വിത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടു രൂപക്ക് അരി നല്‍കുമെന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാറിന്റെ നീക്കമാണെന്നാരോപിച്ച് അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി നടപ്പിലാക്കുന്നത് വിലക്കുകയും  ചെയ്തിരുന്നു.

2011 ഫെബ്രുവരി 25-നാണ് വി.എസ്. സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മാര്‍ച്ച് ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം പദ്ധതിക്കായി പുതിയ ഉപഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി തടഞ്ഞത്. ഇതിനെതിരേ സി.പി.ഐ എം.എല്‍.എ രാജാജി മാത്യു തോമസ് ഹൈക്കോടതിയെ സമീപിക്കുകയും കമ്മീഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more