തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യു.ഡി.എഫ്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നിയമഭാകക്ഷി ഉപനേതാവ് കെ.സി ജോസഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പരാതിയുമായി രംഗത്തെത്തി.
കൊവിഡ് വാക്‌സിന്റെ ലഭ്യത സംബന്ധിച്ചോ അതെന്ന് കേരളത്തിലെത്തുമെന്നത് സംബന്ധിച്ചോ ഒരു വിധത്തിലുള്ള അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പരാതി കിട്ടിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ആരില്‍ നിന്നും പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, അതേസമയം എത്രകണ്ട് വാക്‌സിന്‍ ലഭിക്കുമെന്ന് അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന് 500 മുതല്‍ ആയിരം രൂപയായിരിക്കും ചിലവ്. ഇത് സൗജന്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Free covid vaccine: UDF filed complaint against Kerala CM Pinarayi Vijayan