പത്തനംതിട്ട: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതിയുമായി യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ തോമസ് ഐസക്ക് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും യു.ഡി.എഫ് പരാതി നല്‍കി.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവരെ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്നും യു.ഡി.എഫ് പരാതിയില്‍ പറയുന്നു. അതേസമയം യു.ഡി.എഫിന്റെ ആരോപണങ്ങള്‍ എല്‍.ഡി.എഫ് ജില്ലാ നേതൃത്വം നിഷേധിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എം.പിയാണ് പരാതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച്, മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം പ്രിന്റ് ചെയ്ത് കേരളത്തിലുടനീളം വിതരണം ചെയ്യുന്നുവെന്നാണ് യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണം. ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
Content Highlight: UDF filed a complaint against Thomas Isaac