തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ പരാതിയുമായി യു.ഡി.എഫ്. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ്് യു.ഡി.എഫ് പരാതി നല്‍കിയിരിക്കുന്ന്ത.
ആലുവയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഷെല്‍ന നിഷാദിന് വേണ്ടി കെ.കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നും കുടുംബശ്രീയെ ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം.
ഷെല്‍നയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിയോടെ ശൈലജ ആലുവയില്‍ എത്തുന്നുണ്ട്. ഈ യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യു.ഡി.എഫ് പറയുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തില്‍, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പെന്‍ഷനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശൈലജ എത്തുന്നുണ്ടെന്നും അതുകൊണ്ട് ഓരോ കുടുംബശ്രീ യൂണിറ്റില്‍ നിന്നും മൂന്ന് പേര്‍ വീതം യോഗത്തില്‍ പങ്കെടുക്കണമെന്നും പറയുന്നു. സി.ഡി.എസ് അധ്യക്ഷയുടേതെന്ന നിലയിലാണ് ഈ സന്ദേശം.
ഈ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും വന്നിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF file complaint against health minister K K Shailaja in Election Commission