| Tuesday, 16th March 2021, 3:56 pm

മദ്യവില്‍പന ശാലകള്‍ അടയ്ക്കുമെന്നും മിശ്ര വിവാഹ നിയമം സംരക്ഷിയ്ക്കുമെന്നും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മദ്യവില്‍പന ശാലകള്‍ അടക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മിശ്ര വിവാഹങ്ങള്‍ സംരക്ഷിക്കുമെന്നും പറഞ്ഞുകൊണ്ട് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.

മദ്യ വില്‍പ്പന ശാലകള്‍ അടയ്ക്കുന്നതിന് നടപടി, മിശ്ര വിവാഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം , ദുരഭിമാന കൊലപാതകങ്ങള്‍ തടയല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഇളവ് എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. ചെന്നൈ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.എസ് അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

എല്ലാ ജില്ലയിലും 500 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്കായി പരിശീലനം നല്‍കുമെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ സംരഭകര്‍ക്കും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നികുതി ഇളവ് നല്‍കും. നീറ്റ് പരീക്ഷ നിര്‍ത്തലാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അളഗിരി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡി.എം.കെയുടെ പ്രകടന പത്രിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ കാര്‍ഡോഡുകൂടിയ സൗജന്യ കമ്പ്യൂട്ടറുകളും ടാബ്‌ലെറ്റുകളും നല്‍കും എന്നിവ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF election campaign video about Sabarimala controversy

We use cookies to give you the best possible experience. Learn more