| Monday, 29th March 2021, 2:43 pm

'നാടു നന്നാകാനായി'; യു.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ പ്രചരണ ഗാനം ഇന്ന് പുറത്തിറക്കി. യു.ഡി.എഫ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ഗാനം ആലപിച്ചത്. ‘നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി’ എന്ന് തുടങ്ങുന്ന പ്രചരണ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ലോറന്‍സ് ഫെര്‍ണാണ്ടസാണ്. പ്രശാന്ത് പ്രഭാകറാണ് സംഗീത സംവിധാനം.

ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF Election campaign song out by Palode Ravi

We use cookies to give you the best possible experience. Learn more