കാസര്‍ഗോഡ്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ വിമര്‍ശനവുമായി യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസ്സന്‍. വിജയ രാഘവന്‍ ഇടതുമുന്നണിയുടെ കണ്‍വീനര്‍ ആണോ അതോ ഹിന്ദു മുന്നണിയുടെ കണ്‍വീനറാണോ എന്നായിരുന്നു എം. എം ഹസന്റെ ചോദ്യം.
കേരള യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു എം. എം ഹസന്റെ പ്രതികരണം.
ലീഗ് മതാധിഷ്ഠിതപാര്‍ട്ടിയാണെന്നും കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്ന തരത്തിലുമുള്ള വിജയരാഘവന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും എല്ലാവര്‍ഗീയതോടെയും വിട്ടുവീഴ്ച ചെയ്യുന്നെന്നും മതനിരപേക്ഷ മൂല്യങ്ങളെ പരിരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും എല്ലാതരം വര്‍ഗീയതുമായി സന്ധിചേര്‍ന്ന് അധികാരത്തിലേക്ക് എളുപ്പവഴി കണ്ടെത്തുകയാണ് ചെന്നിത്തലയെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിന് പിന്നാലെയായിരുന്നു വിജയരാഘവന്റെ പ്രതികരണം.
കുമ്പളയിലാണ് ഐശ്വര്യ കേരളയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായ ഉമ്മന്‍ ചാണ്ടിയുമാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
140 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF convener M M Hasan against CPIM state sec. A Vijayaraghavan