കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടം ലംഘിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് വിശദീകരണം നല്കി. എല്‍.ഡി.എഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ വരദരാജന്റെ പരാതിയിലാണ് കലക്ടര്‍ വിശദീകരണം തേടിയത്.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കല്ലുംതാഴത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം നല്കിയ സ്വീകരണത്തിനിടെ എന്‍.കെ പ്രേമചന്ദ്രന് നടത്തിയ പ്രസ്താവനയാണ് പരാതിയുടെ അടിസ്ഥാനം.
നേരത്തെ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതി പ്രവേശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ആര്.എസ്.പി അംഗം കൂടിയായ എന്‍.കെ പ്രേമചന്ദ്രന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ സാഹചര്യം നടപടികള്‍ നിര്‍ത്തിവച്ച് ചര്ച്ചചെയ്യമമെന്നായിരുന്നു എന്‍.കെ പ്രേമചന്ദന് നല്കിയ നോട്ടീസിലെ ആവശ്യം. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.