കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതി പ്രവേശനം സര്‍ക്കാരിനെതിരായ വിദ്വേഷപ്രചരണത്തിനുപയോഗിച്ച് യു.ഡി.എഫ്. ഇതിനായി ഒരു നോട്ടീസില്‍ മുഴുവന്‍ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കിയ ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് നോട്ടീസിലെ ആവശ്യം. കാലടിയിലെ നിഷാമോള്‍ പ്രിന്റേഴ്‌സിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്.
അതേസമയം ഏത് പഞ്ചായത്തിലേതാണെന്ന് വ്യക്തമല്ല.
യു.ഡി.എഫ് ആറാം വാര്‍ഡ് ഇലക്ഷന്‍ കമ്മിറ്റിക്കായി ചെയര്‍മാന്റേയും കണ്‍വീനറുടേയും പേരില്‍ അച്ചടിച്ച നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മതവും വിശ്വാസവും പറഞ്ഞ് സംഘപരിവാറിനേക്കാള്‍ ‘മനോഹരമായി’ യു.ഡി.എഫ് വോട്ട് പിടിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
നേരത്തെ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓര്‍ഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF Campaign Sabarimala Women Entry