കോട്ടയം: പുതുപ്പള്ളിക്ക് സമീപമുള്ള കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-ബി.ജെ.പി സഖ്യം. യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ബി.ജെ.പി അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതോടെ ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം നഷ്ടമായി.

കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തില്‍ 15 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഏഴ് അംഗങ്ങള്‍ ഇടതുമുന്നണിക്കും മൂന്ന് അംഗങ്ങള്‍ യു.ഡി.എഫിനുമായിരുന്നു ഉണ്ടായിരുന്നത്, ഇവിടെ കോണ്‍ഗ്രസ് അംഗങ്ങളില്ല. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് ഒഴിഞ്ഞ ഒഴിവിലാണ് ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സി.പി.ഐ.എമ്മിലെ ഇ.എസ്. വിനുവാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. യു.ഡി.എഫില്‍ നിന്നും തോമസ് മാളിയേക്കലാണ് മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തോമസിന് അഞ്ച് ബി.ജെ.പി അംഗങ്ങളുടെയും വോട്ട് കിട്ടുകയായിരുന്നു.
Content Highlights: UDF-BJP alliance in Kitangur panchayat near Puthupally