|

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപണം; വി.പി സാനുവിനെതിരെ പരാതിയുമായി യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിനെതിരെ പരാതിയുമായി യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് വി.പി സാനുവിനെതിരെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കിയത്.

പി.ആര്‍.ഡി പുറത്തിറക്കിയ “1000 നല്ല ദിനങ്ങള്‍” എന്ന ബ്രോഷര്‍ വോട്ടഭ്യര്‍ത്ഥനക്കൊപ്പം വിതരണം ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബ്രോഷറിന്റെ പകര്‍പ്പുകള്‍പ്പെടെ ജില്ലാ കളക്ടര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കി.

അതേസമയം ആരോപണം നിഷേധിച്ച് എല്‍.ഡി.എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി രംഗത്തെത്തി.

Read Also : ജസീന്റ ആര്‍ഡണും ന്യൂസിലാന്‍ഡ് ജനതയ്ക്കും വേണ്ടി ചേരമാന്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥന

Read Also : കര്‍ഷകരുടെ കാലു പൊള്ളിയ ചിത്രമുപയോഗിച്ച് യു.ഡി.എഫിന് വേണ്ടി വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രചാരണം; നാസിക്കില്‍ കര്‍ഷകര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ മത്സരം