| Thursday, 24th October 2019, 10:46 am

വട്ടിയൂര്‍കാവില്‍ തോല്‍വി സമ്മതിച്ച് യു.ഡി.എഫ്; ഉറുമ്പിനെ ഒട്ടകമാക്കുന്ന പ്രചാരണം ഫലം കണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ തോല്‍വി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍. വട്ടിയൂര്‍ക്കാവില്‍ ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് ഫലം കണ്ടുവെന്നും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്നും മോഹന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് എത്തുന്നത്. വട്ടിയൂര്‍കാവില്‍ 8397 വോട്ടിന്റെ ലീഡാണ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കെ.മോഹന്‍കുമാര്‍ നേടിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയം ലക്ഷ്യമിട്ട് എല്‍.ഡി.എഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് വട്ടിയൂര്‍കാവിലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. മേയറെ മുന്‍നിര്‍ത്തി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിന് ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ നിഗമനമല്ല താന്‍ അവതരിപ്പിക്കുന്നതെന്നും ഒരു പൗരന്‍ എന്ന നിലയില്‍ മനസ്സിലാക്കാന്‍ സാധിച്ച കാര്യങ്ങളാണ് പറയുന്നതെന്നും രണ്ടാം പ്രളയത്തില്‍ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിയുടെ വോട്ടില്‍ വലിയ കുറവാണ് ഉണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

UDF admits defeat in Vattiyoorkavu; The UDF candidate Mohankumar press meet

We use cookies to give you the best possible experience. Learn more