| Sunday, 1st December 2019, 8:01 pm

കാര്‍ഷിക പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടണം; പ്രധാനമന്ത്രിയെ കാണാന്‍ പ്രതിപക്ഷത്തെ ചുമതലപ്പെടുത്തി ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് സാമ്പത്തിക സഹായം ആവശ്യപ്പെടണമെന്നും താക്കറെ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു താക്കറെ ഇക്കാര്യം സൂചിപ്പിച്ചത്.

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി താന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മോദി തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ പ്രതിപക്ഷത്തെ ചുമതലപ്പെടുത്തുന്നത് എന്തിനാണെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി എന്ന നിലയ്ക്ക് താക്കറെയ്ക്ക് നേരിട്ട് പ്രശ്‌നം അവതരിപ്പിക്കാന്‍ കഴിയില്ലേ എന്നും ചോദ്യമുയരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസില്‍നിന്നും ധാരാളം കാര്യങ്ങള്‍ തനിക്ക് പഠിക്കാനുണ്ടെന്നും ഫഡ്‌നാവിസ് എക്കാലത്തും തന്റെ സുഹൃത്തായിരിക്കുമെന്നുമുള്ള പരാമര്‍ശത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കാണാനുള്ള
ചുമതല താക്കറെ പ്രതിപക്ഷത്തെ ഏല്‍പിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more