'ഉദ്ധവ് താക്കറെ രാജിവെക്കും'; മഹാവികാസ് അഘാഡി സഖ്യത്തിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്
Maharashtra
'ഉദ്ധവ് താക്കറെ രാജിവെക്കും'; മഹാവികാസ് അഘാഡി സഖ്യത്തിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 2:48 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ എം.പി യശ്വന്ത് റാവു ഗഡക്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ നടന്ന വകുപ്പ് വിതരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച നേതാവാണ് യശ്വന്ത് റാവു.

നന്നായി പെരുമാറുക. അല്ലെങ്കില്‍ ഉദ്ധവ് താക്കറെ രാജി വെക്കും എന്നായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. വകുപ്പ് വിതരണത്തിന് പിന്നാലെ യശ്വന്ത് റാവുവിനെ കൂടാതെ നിരവധി നേതാക്കള്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഹമ്മദ് നഗര്‍ സീറ്റില്‍ നിന്നും മൂന്ന് തവണ വിജയിച്ച നേതാവാണ് യശ്വന്ത് റാവു. ഉദ്ധവ് താക്കറേയ്ക്ക് ഒരു രാഷ്ട്രീയക്കാരനേക്കാള്‍ കലാകാരന്റെ മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു. ശിവസേന നയിക്കുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍.സി.പിയും വകുപ്പ് വിതരണത്തെക്കുറിച്ചുള്ള പരാതി പറയുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രധാന വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയിലാണ്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ അജിത് പവാറാണ് ധനകാര്യം കൈകാര്യം ചെയ്യുന്നത്. എന്‍.സി.പിയുടെ അനില്‍ ദേശ് മുഖ് ആഭ്യന്തരം കൈകാര്യം ചെയ്യും.

ഉദ്ധവ് താക്കറെയുടെ മകനും ശിവസേനയുടെ എം.എല്‍.എയുമായ ആദിത്യ താക്കറെക്കാണ് പരിസ്ഥിതി, ടൂറിസം എന്നീ വകുപ്പുകള്‍.


ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെക്കാണ് നഗര വികസന മന്ത്രാലയത്തിന്റെ ചുമതല.

കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എയുമായ ബാലാസാഹേബ് തോറത്ത് റവന്യൂ വകുപ്പും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പൊതുമരാമത്ത് വകുപ്പും കൈകാര്യം ചെയ്യും.

വകുപ്പ് വിതരണത്തില്‍ പാര്‍ട്ടി നേതാക്കള്‍ എതിര്‍പ്പറിച്ച് രംഗത്തെത്തിയതോടെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുമെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ