മുംബൈ: മോദി സര്‍ക്കാരിന്റെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായി മഹാരാഷ്ട്രയിലെ “ഭൂമി അധികാര്‍ ആന്ദോളന്‍” സംഘടിപ്പിക്കുന്ന റാലിയില്‍ ബി.ജെ.പിക്കെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും.
ജയറാം രമേശ്, അശോക് ധാവ്‌ലെ (സി.പി.ഐ), ജയന്ത് പാട്ടീല്‍ (എന്‍.സി.പി), ശരദ് പാട്ടീല്‍ (ജനതാദള്‍), ധൈര്യശീല്‍ പാട്ടീല്‍ (പി.ഡബ്ല്യൂ.പി) എന്നിവര്‍ക്കൊപ്പമാണ് ഉദ്ധവ്താക്കറെ പങ്കെടുക്കുന്നത്.
പദ്ധതിക്കായി പാല്‍ഘറിലെ കര്‍ഷക ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് സമരം. മൊത്തം 1400 ഹെക്ടര്‍ ഭൂമിയില്‍ 353 ഹെക്ടര്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റെടുക്കുന്നത്. പാല്‍ഘര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ബി.ജെ.പിയോട് പരാജയപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ബി.ജെ.പിയിലുളള വിശ്വാസം നഷ്ടമായെന്നും, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാണ് ബി.ജെ.പി ജയിച്ചതെന്നും താക്കറെ പറഞ്ഞിരുന്നു.