മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍; സഖ്യനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഉദ്ദവ് താക്കറെ
Maharashtra Govt
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍; സഖ്യനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഉദ്ദവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2020, 1:03 pm

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്.

ഇതിന് പിന്നാലെ മഹാ വികാസ് അഘാടി സഖ്യനേതാക്കളുമായി ഉദ്ദവ് താക്കറെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണ മാത്രമേ നല്‍കുന്നുള്ളുവെന്നാണ് രാഹുല്‍ പറഞ്ഞത്.

‘കോണ്‍ഗ്രസ് മഹാവികാസ് അഘാടിയുടെ ഭാഗമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നില്ല. പകരം ഞങ്ങള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നത്,’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന പ്രതീതി സൃഷ്ടിച്ചത്. അന്നേദിവസം താക്കറെയുമായുള്ള കൂടിക്കാഴ്ച ശരദ് പവാര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്ന് പവാര്‍ പിന്നീട് പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്തും സര്‍ക്കാരിന് ഭീഷണിയില്ലെന്ന് പറഞ്ഞിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കാണിച്ച് ബി.ജെ.പി പ്രതിഷേധം തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: