മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉദ്ദവിന്റെ പഴയ പ്രസ്താവന വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ബി.ജെ.പി.
യു.പി മുഖ്യമന്ത്രിയെ ചെരിപ്പുകൊണ്ടടിക്കണമെന്ന് 2018ല്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
ഉദ്ദവ് താക്കറെയെ തല്ലും എന്നുപറഞ്ഞതിനാണ് റാണെയ്‌ക്കെതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും, പിന്നെ എന്തുകൊണ്ടാണ് യോഗിയെ അടിക്കുമെന്ന് പറഞ്ഞ ഉദ്ദവിനെതിരെ കേസെടുക്കാതിരുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
” അയാള്‍ എങ്ങനെ ഒരു മുഖ്യമന്ത്രിയാകും? അയാള്‍ ഒരു യോഗിയാണ്, അതുകൊണ്ടുതന്നെ അയാള്‍ എല്ലാം ഉപേക്ഷിച്ച് ഒരു ഗുഹയില്‍ ഇരിക്കണം. അയാള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് സ്വയം ഒരു യോഗി എന്ന് വിളിക്കുന്നു.
യു.പിയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ ഗഗഭട്ട് ശിവജിയുടെ കിരീടധാരണത്തിനായി വന്നു. ഈ യോഗി വായു നിറഞ്ഞ ഒരു ബലൂണ്‍ പോലെ വന്നു. ശിവജിയെ മാലയിടുമ്പോള്‍ അയാള്‍ ചെരിപ്പുകള്‍ ധരിച്ചിരുന്നു.