മുംബൈ: കൊവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80% ബെഡ്ഡുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ആഗസ്ത് 31 വരെയാണ് സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 25000 കേസുകള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച 2,345കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 11,102 കേസുകളാണ്.
വ്യാഴാഴ്ച 64 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 1,454ആയി. കഴിഞ്ഞ ദിവസത്തിനകം മരിച്ചത് 319 പേരാണ്. ഒരു ദിവസം 63 മരണം എന്ന ശരാശരിയിലാണ് ഇപ്പോഴത്തെ അവസ്ഥ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക