| Monday, 24th February 2020, 7:04 pm

ആ വാദം തെറ്റ്; ബി.ജെ.പിയെ തള്ളി ഉദ്ദവ് താക്കറെ; 'പവാറുമായും കോണ്‍ഗ്രസുമായും നിരന്തരം ബന്ധമുണ്ട്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ പൊട്ടിത്തെറിയെന്ന ബി.ജെ.പിയുടെ വാദം തള്ളി ശിവസേനാ നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. സഖ്യകക്ഷികള്‍ തമ്മില്‍ ആരോഗ്യപരമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഹാ വികാസ് അഗാഡി സഖ്യം അധികാരത്തിലേറിയതിന് ശേഷമുള്ള ഈ മൂന്ന് മാസക്കാലവും എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേനാ നേതാക്കള്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. സഖ്യകക്ഷികളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ തുടര്‍ന്നങ്ങോട്ട് ആലോചിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ഏറ്റവും ഒടുവിലത്തെ ദല്‍ഹി സന്ദര്‍ശ വേളയില്‍ ഞാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും ഞങ്ങള്‍ വിശദമായി സംസാരിച്ചു’, താക്കറെ പറഞ്ഞു.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more